കല്ലടയാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2019 02:07 PM  |  

Last Updated: 22nd April 2019 02:18 PM  |   A+A-   |  

water-death

അടൂര്‍ :  കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മണ്ണടി കണ്ണംതുണ്ടില്‍ നാസറിന്റെ മക്കളായ നസിം (17), നിയാസ് (10)
ബന്ധുവായ അജ്മല്‍ (10) എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. 

മണ്ണടി തെങ്ങാംപുഴയ്ക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കുന്നതിനായി ഇറങ്ങിയത്.  ഒഴുക്കില്‍പ്പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.