ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പത്തനംതിട്ടയിലും വയനാടും യെല്ലോ അലർട്ട്, ജാ​ഗ്രതാ നിർദ്ദേശം

മണിക്കൂറിൽ 50 കിലോ മീറ്റർ വരെ  വേ​ഗതയിൽ കാറ്റ് വീശിയേക്കുമെന്നും ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പത്തനംതിട്ടയിലും വയനാടും യെല്ലോ അലർട്ട്, ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:  സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്ന് ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 കിലോ മീറ്റർ വരെ  വേ​ഗതയിൽ കാറ്റ് വീശിയേക്കുമെന്നും ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്തമായ മഴ പെയ്തേക്കുമെന്ന പ്രവചനത്തെ തുടർന്ന് പത്തനംതിട്ടയിലും വയനാടും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പരമാവധി കുറയ്ക്കണം. മരങ്ങൾക്ക് താഴെ വാഹനങ്ങൾ നിർത്തിയിടരുത്. അവധിക്കാലമായതിനാൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം എന്നിങ്ങനെയുള്ള മാർ​ഗ നിർദ്ദേശങ്ങൾ ദേശീയ ​ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. പെട്ടെന്നുള്ള മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നും മലയോരജില്ലകളിൽ ഉള്ളവർ പ്രത്യേക ജാ​ഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com