'എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ എത്തിക്കും'; ദാരിദ്രമാണെങ്കിലും സുരക്ഷ ഉറപ്പെന്ന് കെഎസ്ആര്‍ടിസി 

സ്വകാര്യ ബസ്സുകള്‍ക്ക് പിന്നാലെ പായുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യൂ എന്ന നിര്‍ദ്ദേശമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത 
'എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ എത്തിക്കും'; ദാരിദ്രമാണെങ്കിലും സുരക്ഷ ഉറപ്പെന്ന് കെഎസ്ആര്‍ടിസി 

ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന പ്രമുഖ സ്വകാര്യ കമ്പനിയായ കല്ലട ഗ്രൂപ്പിന്റെ ബസ്സില്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച് ഇറക്കിവിട്ട സംഭവത്തിന് പിന്നാലെ കൂടുതല്‍ പേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് സ്വകാര്യ ബസ്സുകള്‍ക്ക് പിന്നാലെ പായുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യൂ എന്ന് നിര്‍ദ്ദേശം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ട്രോളായും വിവിധ പേജുകളില്‍ സന്ദേശമായുമൊക്കെ ആനവണ്ടിയെ അനുകൂലിച്ച് പോസ്റ്റുകള്‍ എത്തിക്കഴിഞ്ഞു. കെഎസ്ആര്‍ടിസി പത്തനാപുരം എന്ന പേജില്‍ പങ്കുവച്ച പോസ്റ്റാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായത്. ബംഗളൂരുവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള ബസ് സര്‍വീസുകളുടെ സമയവിവരം പങ്കുവച്ചുള്ള പോസ്റ്റില്‍ സുരക്ഷിതത്വം ഉറപ്പാക്കിയുള്ള കെഎസ്ആര്‍ടിസി യാത്രയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇല്ലത്ത് ഇച്ചിരി ദാരിദ്രം ആണേലും നിങ്ങളുടെ സുരക്ഷയും സുഖവുമാണ് ഞങ്ങളുടെ വിഷയം എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. 

'ഞാനുള്ളപ്പോള്‍ നിങ്ങള്‍ എന്തിനാ മുത്തേ തല്ലുവാങ്ങാന്‍ അങ്ങോട്ട് പോകുന്നത്, നിങ്ങളുടെ സ്വന്തം ആനവണ്ടി' എന്നുതുടങ്ങുന്ന മറ്റൊരു പോസ്റ്റും വൈറലാകുന്നുണ്ട്. ആനവണ്ടി ട്രാവല്‍ ബ്ലോഗിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ കെഎസ്ആര്‍ടിസിയെ പ്രകീര്‍ത്തിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com