കൊളംബോയില്‍ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ശ്രീലങ്കയില്‍ സംസ്‌കരിക്കും

കൊളംബോയില്‍ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കും
കൊളംബോയില്‍ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ശ്രീലങ്കയില്‍ സംസ്‌കരിക്കും

കൊളംബോ: കൊളംബോയില്‍ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. 

ശ്രീലങ്കന്‍ പൗരത്വമുള്ള റസീന നാലുവര്‍ഷമായി ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. ഇരുവരും യുഎസിലുള്ള മക്കളെ കണ്ടശേഷമാണ് കൊളേംബോയിലെത്തിയത്. ദുബായിലേക്ക് പോകാന്‍ ഭര്‍ത്താവ് അബ്ദുള്‍ ഖാദറിനെ വിമാനത്താവളത്തില്‍ വിട്ടിട്ടാണ് റസീന ഹോട്ടല്‍ മുറി ഒഴിയാനെത്തിയത്. ആ സമയത്തായിരുന്നു ഹോട്ടലിന് പുറത്ത് സ്‌ഫോടനം നടന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com