'പേര് 'തല്ലെടാ' എന്ന് മതിയായിരുന്നു; ഗുണ്ടകളെ തീറ്റിപോറ്റുന്നതും യാത്രക്കാര്‍ കൊടുക്കുന്ന പണം കൊണ്ട് തന്നെയല്ലേ മൊയലാളി'

'പേര് 'തല്ലെടാ' എന്ന് മതിയായിരുന്നു; ഗുണ്ടകളെ തീറ്റിപോറ്റുന്നതും യാത്രക്കാര്‍ കൊടുക്കുന്ന പണം കൊണ്ട് തന്നെയല്ലേ മൊയലാളി'

യാത്രയ്ക്കിടെ യുവാക്കളെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന്് ആക്രമിച്ച സംഭവത്തില്‍ കല്ലട ബസ് ഗ്രൂപ്പിനെതിരെ രോഷം ശക്തം

കൊച്ചി: യാത്രയ്ക്കിടെ യുവാക്കളെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ കല്ലട ബസ് ഗ്രൂപ്പിനെതിരെ രോഷം ശക്തം. ബസ് യാത്രക്കിടെയുണ്ടായ ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ബസിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ.

ബസ്സിന്റെ പേര് 'തല്ലെടാ' എന്നാക്കിയാല്‍ മതിയായിരുന്നു എന്നാണ് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'ആ ഗുണ്ടകളെ ഒരു പാഠം പഠിപ്പിക്കാന്‍ പോലീസിനും നിയമത്തിനും കഴിയണം .അല്ലെങ്കില്‍ പിന്നെ ഗുണ്ടകള്‍ അലറുന്നത് 'കൊല്ലടാ ' എന്നാവും.ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നതും യാത്രക്കാര്‍ കൊടുക്കുന്ന പണം കൊണ്ട് തന്നെയല്ലേ മൊയലാളി .'- ഷാഫി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം


ബസ്സിന്റെ പേര് 'തല്ലടാ' എന്ന് ആക്കിയ മതിയായിരുന്നു .

ആ ഗുണ്ടകളെ ഒരു പാഠം പഠിപ്പിക്കാന്‍ പോലീസിനും നിയമത്തിനും കഴിയണം .
അല്ലെങ്കില്‍ പിന്നെ ഗുണ്ടകള്‍ അലറുന്നത് 'കൊല്ലടാ ' എന്നാവും .

ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നതും യാത്രക്കാര്‍ കൊടുക്കുന്ന പണം കൊണ്ട് തന്നെയല്ലേ മൊയലാളി .

അവസരം ലഭിച്ചാല്‍ ഈ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ചും പ്രസ്തുത വിഷയത്തെ സംബന്ധിച്ചും അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കും .
അതിന് മുന്‍പ് കൃത്യമായ പോലീസ് നടപടികളു ണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com