അമ്മയെ കാണണമെന്ന് പറഞ്ഞു, ആറു വയസ്സുകാരനെ ക്രൂരമായി തല്ലി, ശരീരത്തിൽ മർദ​നത്തിന്റെ പാടുകൾ; പിതാവ് അറസ്റ്റിൽ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 05:51 AM  |  

Last Updated: 23rd April 2019 05:51 AM  |   A+A-   |  

 

കൊച്ചി: ആ​റു​വ​യ​സ്സു​കാ​ര​നെ മ​ര്‍ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ല്‍ പി​താ​വ് അ​റ​സ്​​റ്റി​ല്‍. പെരുമ്പാവൂർ രാ​യ​മം​ഗ​ലം വി​ല്ലേ​ജി​ല്‍ കീ​ഴി​ല്ലം ക​ര​യി​ല്‍ ത്രി​വേ​ണി നെ​ല്ലി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന  മു​നി​സ്വാ​മി​യാ​ണ് (33) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ പി​ണ​ങ്ങി​പ്പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണ്.  

കു​ട്ടി അ​മ്മ​യെ കാ​ണി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വാ​ശി​പി​ടി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് പീ​ഡ​ന​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്  ഏ​ഴി​ന് വാ​ട​ക​ വീടിന്റെ മുൻവശത്തുളള മുറ്റത്തുവെച്ച് കു​ട്ടി​യെ പ്ര​തി മ​ര​വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ത​ല​യി​ലും ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ത്തും മർദനത്തിന്റെ പാടുകളുണ്ട്.

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും  പീ​ഡി​പ്പി​ച്ച പ്ര​തി​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി കു​റു​പ്പം​പ​ടി സി ഐ കെ ആ​ര്‍  മ​നോ​ജ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു