ഇതാണ് ഏറ്റവും നല്ല അവസരം, ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരൻ പിള്ള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 10:02 AM  |  

Last Updated: 23rd April 2019 10:02 AM  |   A+A-   |  

sreedharan

 

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്തവണത്തേതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ടിക്കാറാം മീണയ്ക്കെതിരെ ശ്രീധരൻ പിള്ള വിമർശനം ആവർത്തിച്ചു. റഫറി തന്നെ ഗോളടിക്കാൻ ശ്രമിച്ച സാഹചര്യമാണ് സംസ്ഥാനത്ത്. നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.