കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ തെളിയുന്നത് താമര ; വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ്‌ , കോവളത്ത് വോട്ടെടുപ്പ് നിര്‍ത്തി വച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 09:00 AM  |  

Last Updated: 23rd April 2019 09:01 AM  |   A+A-   |  

 

തിരുവനന്തപുരം: കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര  തെളിഞ്ഞതിനെ തുടര്‍ന്ന് കോവളത്ത് വോട്ടിങ് നിര്‍ത്തിവച്ചു. കോവളം ചൊവ്വര 151-ാം ബൂത്തിലാണ് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയത്. 76 ല്‍ അധികം പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ശേഷമാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വോട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു. 77-ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് എന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം  തുടരുകയാണ്. വോട്ടിങ് യന്ത്രം മാറ്റിയെന്നും തകരാര്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.