തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം, ജാഗ്രത

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 05:30 AM  |  

Last Updated: 23rd April 2019 05:30 AM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേര്‍ന്ന തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ചയോടുകൂടി ന്യൂനമര്‍ദം രൂപം കൊള്ളും. ഇതിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേര്‍ന്ന തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. 26ന് വേഗം മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ 25 നും 26 നും  മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.