ദിലീപിനൊപ്പം വനിതാ പോളിങ് ഓഫീസറുടെ സെൽഫി, വിവാദം (വിഡീയോ)  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 10:01 PM  |  

Last Updated: 23rd April 2019 10:01 PM  |   A+A-   |  

 

കൊച്ചി:വോട്ടു ചെയ്യാനെത്തിയ നടൻ ദിലീപിനൊപ്പം സെൽഫിയെടുക്കാൻ പോളിങ് ഓഫീസർ ബൂത്തിന് പുറത്തിറങ്ങിയത് വിവാദമാകുന്നു. ആലുവ പാലസ് റോഡിലെ ബൂത്തിൽ നടൻ ദിലീപ് എത്തിയപ്പോഴാണ് സംഭവം. ബന്ധുക്കൾക്കൊപ്പമാണ് ദിലീപ് ബൂത്തിലെത്തിയത്.

വോ​ട്ട് ചെ​യ്ത​ശേ​ഷം ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നു പി​ന്നാ​ലെ ചെ​ന്നു വ​നി​താ പോ​ളിങ് ഓ​ഫീ​സ​ർ സെ​ൽ​ഫി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന​വ​രും സെ​ൽ​ഫി​ക്കാ​യി തി​ര​ക്കു​കൂ​ട്ടി. ദി​ലീ​പ് സ​ന്തോ​ഷ​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും നി​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കി​ടെ പോ​ളിം​ഗ് ഓ​ഫീ​സ​ർ ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി ന​ട​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത​തു വീ​ഴ്ച​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നിട്ടുണ്ട്.