കെ സുരേന്ദ്രനെതിരെ ലഘുലേഖ വിതരണം; നാല് കോൺ​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍
കെ സുരേന്ദ്രനെതിരെ ലഘുലേഖ വിതരണം; നാല് കോൺ​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. നാല് കോൺ​ഗ്രസ് പ്രവർത്തകരാണ് കസ്റ്റഡിയിലായത്. 

സേവ് ശബരിമല ഫോറം എന്ന പേരില്‍ ലഘുലേഖ വിതരണം ചെയ്യാൻ എത്തിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചത്. 

റാന്നി വലിയ കുളത്ത് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടു കാറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com