മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പി എം സുധാകരന്‍ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 

ശവസംസ്‌കാരം ഉച്ചയ്ക്ക് മൂന്നുമണിക്ക് താനൂര്‍ പുത്തന്‍തെരുവ് ഒഴൂര്‍ പടിഞ്ഞാറെ മഠത്തില്‍ വീട്ടില്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ പി എം സുധാകരന്‍ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി എം സുധാകരന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പുലർച്ചെ ഒരുമണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. 

ശവസംസ്‌കാരം ഉച്ചയ്ക്ക് മൂന്നുമണിക്ക് താനൂര്‍ പുത്തന്‍തെരുവ് ഒഴൂര്‍ പടിഞ്ഞാറെ മഠത്തില്‍ വീട്ടില്‍ നടക്കും. 

ഭാര്യ: ചോലക്കോട്ടില്‍ രത്‌നകുമാരി. മക്കള്‍: സന്ദീപ് സുധാകര്‍ (മാധ്യമപ്രവർത്തകൻ), സജ്‌ന സുധാകര്‍ (അധ്യാപിക). മരുമക്കള്‍: ഋതു, അഡ്വ. ബാലകൃഷ്ണന്‍. 

കുവൈറ്റ് ടൈംസ്, ഒമാന്‍ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ച സുധാകരൻ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരനായിരുന്നു. ദീർഘകാലം മാതൃഭൂമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സുധാകരൻ മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായാണ് നിലവിൽ പ്രവർത്തിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com