മോക്ക് പോളിങ് തുടങ്ങി; നാലിടത്ത് വോട്ടിങ് യന്ത്രങ്ങള്‍ തകരാറില്‍, പലയിടത്തും വൈദ്യുതി തടസ്സം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 06:46 AM  |  

Last Updated: 23rd April 2019 06:49 AM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിങ് ആരംഭിച്ചു. ഏഴ് മണിക്ക് വോട്ടിങ് ആരംഭിക്കാനിരിക്കെയാണ് മോക്ക് പോളിങിലൂടെ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. എറണാകുളം ജില്ലയിലെ എളമക്കര ഹൈസ്‌കൂളിലെയും കോതമംഗലം ദേവസ്വം ബോര്‍ഡിലെ പോളിങ് ബൂത്തിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. 

പത്തനം തിട്ട ആനപ്പാറ എല്‍പി സ്‌കൂളിലും പരവൂരിലെ 81-ാം നമ്പര്‍ പോളിങ് ബൂത്തിലും വോട്ടിങ് മെഷീനുകളില്‍ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളിലും വൈദ്യുതി തടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.