തിരുവനന്തപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം കാലുകള്‍ വെട്ടിമാറ്റി, കുഴിച്ചിട്ട നിലയില്‍ 

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th April 2019 09:21 AM  |  

Last Updated: 24th April 2019 09:21 AM  |   A+A-   |  

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കാലുകള്‍ വെട്ടിമാറ്റി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് സുഹൃത്തിന്റെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തിയത്. കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാറശ്ശാല പൊലീസ് നടത്തിയ തിരച്ചിലില്‍ ബിനുവിന്റെ സുഹൃത്തിന്റെ വീടിന് പുറകിലെ ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.  

ബിനുവിന്റെ വീട്ടില്‍ അടിപിടി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യ ലഹരില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു.