തെരഞ്ഞടുപ്പിന് പിന്നാലെ ഒരു കുമ്മനം മാതൃക; കയ്യടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം
തെരഞ്ഞടുപ്പിന് പിന്നാലെ ഒരു കുമ്മനം മാതൃക; കയ്യടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


കൊച്ചി: തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ ജനങ്ങളില്‍ നിന്നും ലഭിച്ച തോര്‍ത്തും പൊന്നാടയും ഷാളുകളുമുള്‍പ്പടെയുള്ള തുണിത്തരങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി ജനോപയോഗമാക്കാനൊരുങ്ങി തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. തുണി സഞ്ചി, തലയിണ കവര്‍ തുടങ്ങിയവ തയ്ക്കാനാണ് ഉദ്ദേശ്യം. ഇലക്ഷന്‍ കാലത്ത് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചതായും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം


എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഷാളുകളും തോര്‍ത്തും പൊന്നാടയും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പ്പരം തുണിത്തരങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

അവ മുഴുവന്‍ നഷ്ടപ്പെടാതെ ആദരപൂര്‍വ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ അവ തരം തിരിച്ചു വരികയാണ്. താമസിയാതെ തുണി സഞ്ചി, തലയിണ കവര്‍ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.

ഇലക്ഷന്‍ കാലത്ത് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com