നന്ദി പറഞ്ഞ് ഇന്നസെന്റ്; വർധിച്ച പോളിങ് ശതമാനം ജനങ്ങൾ പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവും

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് രം​ഗത്തെത്തി
നന്ദി പറഞ്ഞ് ഇന്നസെന്റ്; വർധിച്ച പോളിങ് ശതമാനം ജനങ്ങൾ പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവും

ചാലക്കുടി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ റെക്കോർഡ് പോളിങായിരുന്നു. 82.58 ശതമാനവുമായി കണ്ണൂരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പോളിങുമായി ഒന്നാമത് നിൽക്കുന്നത്. ചാലക്കുടിയടക്കമുള്ള മണ്ഡലങ്ങൾ 80 ശതമാനത്തിന് മുകളിൽ പോളിങുമായി പിന്നാലെയുണ്ട്. 

 80.11 ശതമാനം പേരാണ് ചാലക്കുടിയിൽ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.04 ശതമാനമായിരുന്നു പോളിങ്.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് രം​ഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഇന്നസെന്റ് നന്ദിയറിയിച്ചത്.

കഴിഞ്ഞ എത്രയോ ആഴ്ചകളായി വിശ്രമരഹിതമായ പ്രവർത്തനത്തിലായിരുന്നു നാമെല്ലാം. ജനാധിപത്യത്തിൽ ജനങ്ങൾ പുലർത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇന്നത്തെ വർധിച്ച പോളിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com