മോട്ടോർ വാഹന വകുപ്പ് പരിശോധന; തിരുവല്ലയിൽ നാല് ട്രാവൽ ഏജൻസികൾക്ക് നോട്ടീസ്; രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

മോട്ടോർ വാഹന വകുപ്പ് പരിശോധന; തിരുവല്ലയിൽ നാല് ട്രാവൽ ഏജൻസികൾക്ക് നോട്ടീസ്; രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

തിരുവല്ല: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. പരിശോധനയിൽ നാല് ട്രാവൽ ഏജൻസികൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ ടിക്കറ്റ് നൽകി അന്തർ സംസ്ഥാന സർവീസുകൾ നടത്തിയതിനെ തുടർന്നാണ് നടപടി.   

ഏജൻസികളിൽ നിന്ന് പിഴയായി മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ ഈടാക്കി. എൻഫോഴ്സ്മെന്‍റ്  ആർടിഒ ആർ രമണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. 

കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികളിലും ബസുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധനയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് വിവിധ ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇതില്‍ ഒന്ന് കല്ലടയുടെ ഓഫീസാണ്. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന് സമീപമുളള ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com