വോട്ടിങ് മെഷീനെതിരെ പരാതി തെളിയിക്കാനായില്ല; കൊല്ലത്തും യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2019 05:50 AM  |  

Last Updated: 24th April 2019 05:50 AM  |   A+A-   |  

vvp

 

കൊല്ലം: വോട്ടിങ് മെഷീനെതിരെ പരാതിപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും യുവാവ് അറസ്റ്റിൽ. പരിശോധനാ വോട്ടില്‍ പരാതി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. പന്മന സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

നേരത്തെ തിരുവനന്തപുരം പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ വോട്ടിട്ടപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് പതിഞ്ഞെന്ന് പരാതിപ്പെട്ട വോട്ടർ എബിൻ എന്ന യുവാവാണ് അറസ്റ്റിലായത്. ഐപിസി 177ാം വകുപ്പ് പ്രകാരമാണ് എബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. വോട്ട് ചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് പതിഞ്ഞെന്നായിരുന്നു പരാതി. രണ്ടാമത് വോട്ട് ചെയ്തപ്പോള്‍ പരാതി തെറ്റെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് എബിനെ അറസ്റ്റ് ചെയ്തത്. 

വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരല്ല വിവിപാറ്റ് മെഷീനിൽ കണ്ടതെന്നായിരുന്നു പരാതി. തുടർന്നു നടത്തിയ ടെസ്റ്റ് വോട്ടിൽ പ്രശ്നം കാണാതിരുന്നതിനെ തുടർന്നാണു നടപടി. അതേ സമയം ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും താൻ ചെയ്ത വോട്ട് മറ്റൊരു പാർട്ടിക്കാണു പോയതെന്നു വിവിപാറ്റിൽ കണ്ടെതാണെന്നും എബിൻ പ്രതികരിച്ചു.