കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ 15 പവന്റെ ആഭരണം കവര്‍ന്നു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th April 2019 05:35 AM  |  

Last Updated: 25th April 2019 05:35 AM  |   A+A-   |  

 

കായംകുളം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണം മോഷണം പോയതായി പരാതി. വേരുവള്ളി  ചെങ്കലാത്തുവീട്ടില്‍ അക്ഷരയുടെ ആഭരണങ്ങളാണ് മോഷണം പോയത്.

ഇന്നലെ വൈകീട്ട് എറണാകുളത്ത് നിന്ന് വിഴിഞ്ഞത്തേക്കുപോയ ബസ്സില്‍ അമ്പലപ്പുഴയില്‍ നിന്നാണ് കവിത കയറിയത്. ബസ്സ് ഹരിപ്പാട് കഴിഞ്ഞപ്പോഴാണ് ബാഗില്‍ നിന്നും സ്വര്‍ണം അപഹരിക്കപ്പെട്ടതായി അറിയുന്നത്.