പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണ് മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th April 2019 11:27 PM  |  

Last Updated: 25th April 2019 11:27 PM  |   A+A-   |  

 

തിരുവനന്തപുരം: പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടില്‍ ആന്റണിയുടെ മകന്‍ കെവിന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. 

വീടിനു സമീപത്തുള്ള പറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. കാല്‍ വഴുതി കിണറ്റില്‍ വീണ ബാലനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍.