പ്രശസ്ത സൗണ്ട് എഞ്ചിനീയർ വിബിസി മേനോൻ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2019 08:28 AM  |  

Last Updated: 25th April 2019 08:28 AM  |   A+A-   |  

 

കോഴിക്കോട് : പ്രമുഖ സിനിമാ സൗണ്ട് എഞ്ചിനീയർ വി ബാലചന്ദ്രമേനോൻ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 500 ലേറെ ചിത്രങ്ങൾക്ക് ശബ്ദ സന്നിവേശം നിർവഹിച്ചിട്ടുണ്ട്.  1952 ല്‍ വിജയവാഹിനി സ്റ്റുഡിയോവില്‍ സൗണ്ട് എന്‍ജിനീയറിങ് അപ്രന്റീസായാണ് തുടക്കം. മുപ്പത് വർഷത്തോളം അവിടെ പ്രവർത്തിച്ചു. മുടിയനായ പുത്രൻ എന്ന ചിത്രത്തിൽ ആദ്യമായി സ്വതന്ത്രമായി ശബ്ദമിശ്രണം നടത്തി. 

നാടോടി മന്നന്‍, വസന്തമാളികൈ, സന്ദര്‍ഭം, കാറ്റത്തെ കിളിക്കൂട്, അമ്മയെക്കാണാന്‍, ഭാഗ്യജാതകം, നായരുപിടിച്ച പുലിവാല് തുടങ്ങിയവ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്.

ഭാര്യ സൗദാമിനിയമ്മ, മക്കൾ വിജയലക്ഷ്മി, ശോഭന, രാജു. സംസ്കാരച്ചടങ്ങുകൾ നാളെ രാജപാളയത്തെ ശ്മശാനത്തില്‍.