യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവം; ഇന്ന് ഹാജരായില്ലെങ്കില്‍ സുരേഷ് കല്ലടയ്‌ക്കെതിരേ കുരുക്ക് മുറുക്കാന്‍ പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2019 07:30 AM  |  

Last Updated: 25th April 2019 07:30 AM  |   A+A-   |  

kallada


കൊച്ചി; യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ അദ്ദേഹത്തിന് മുന്നിലായിരിക്കും ഹാജരാവുക. 

സുരേഷ് കല്ലട ഇന്നലെ ഹാജരാവും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടയ്ക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

ബാംഗളൂരിവിലേക്കുള്ള കല്ലട ബസ്സിലെ മൂന്ന് യുവാക്കളെയാണ് ഞായറാഴ്ച പുലര്‍ച്ച ബസ്സിലെ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹയാത്രികന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് പുറത്തറിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.