സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് ; കാരണക്കാരന്‍ പിണറായി വിജയന്‍ : കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2019 01:54 PM  |  

Last Updated: 25th April 2019 01:54 PM  |   A+A-   |  

 

കൊച്ചി : സിപിഎം സമ്പൂര്‍ണ നാശത്തിലേക്ക് പോകുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍.  ഇതിന് കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപി വോട്ടുകള്‍ എവിടെ പോയി എന്ന് സിപിഎമ്മിന് ആശങ്ക വേണ്ട. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടി വരും. 

ബിജെപിയെ സംബന്ധിച്ചിടത്തോളം പഴയ വോട്ടുകള്‍ നില്‍ക്കുക മാത്രമല്ല, മുമ്പത്തേക്കാളും വലിയ മുന്നേറ്റം നടത്തും. പക്ഷെ വോട്ടെണ്ണി കഴിയുമ്പോള്‍ സിപിഎമ്മിന്റെ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകളൊക്കെ എവിടെ പോയെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

ന്യൂനപക്ഷങ്ങളുടെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കും. വോട്ടിംഗ് ശതമാനം ഒമ്പത് ശതമാനത്തിലധികം ഉയര്‍ന്നു. ഒരു മണ്ഡലത്തിലും അത്ര ഉയര്‍ന്നിട്ടില്ലല്ലോ. വിശ്വാസികള്‍ അത്യാവേശത്തോടെ വന്ന് വോട്ടു ചെയ്തു. അതിനാലാണ് വോട്ടിംഗ് ശതമാനം ഉയര്‍ന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് ഞങ്ങല്‍ക്ക് കിട്ടില്ലെന്ന് നിങ്ങളെങ്ങനെയാ പറയുക എന്ന് സുരേന്ദ്രന്‍ ചോദിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ടും ഇത്തവണ ബിജെപിക്ക് കിട്ടുമെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.