ഇത്തവണത്തേത് അക്രമം കുറഞ്ഞ തെരഞ്ഞെടുപ്പെന്ന് പൊലീസ്: രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ്  ബെഹ്‌റ
ഇത്തവണത്തേത് അക്രമം കുറഞ്ഞ തെരഞ്ഞെടുപ്പെന്ന് പൊലീസ്: രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ്  ബെഹ്‌റ അറിയിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില്‍ 613 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്.

 പൊലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.


ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ചുവടെ: 
(2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്കറ്റില്‍)

തിരുവനന്തപുരം സിറ്റി 9 (35) 
തിരുവനന്തപുരം റുറല്‍ 23 (38)
കൊല്ലം സിറ്റി 11 (30)
കൊല്ലം റൂറല്‍ 8 (17) 
പത്തനംതിട്ട 6 (6) 
ആലപ്പുഴ 17 (13) 
കോട്ടയം 2 (39) 
ഇടുക്കി 6 (33)  
കൊച്ചി സിറ്റി 6 (5) 
എറണാകുളം റൂറല്‍ 3 (4) 
പാലക്കാട് 15 (14) 
തൃശൂര്‍ സിറ്റി 19 (7) 
തൃശൂര്‍ റൂറല്‍ 18 (41) 
മലപ്പുറം 66 (87) 
കോഴിക്കോട് റൂറല്‍ 20 (57) 
കോഴിക്കോട് സിറ്റി 10 (26)  
വയനാട് 9 (10) 
കണ്ണൂര്‍ 79 (86) 
കാസര്‍കോട് 20 (64).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com