യുവതിയുടെ ന​ഗ്നചിത്രങ്ങൾ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ചുകൊടുത്തു ; കാമുകനെതിരെ കേസ്

2014 ലാണ് ഫെയ്സ്ബുക്ക് വഴി ഷാൻ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : യുവതിയുടെ നഗ്നചിത്രങ്ങൾ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പാലോട് പൊലീസ് കേസെടുത്തു. പാലോട് കരിമൺകോട് സ്വദേശി ഷാനിനെതിരെയാണ് (25) ഐ റ്റി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്.

2014 ലാണ് ഫെയ്സ്ബുക്ക് വഴി ഷാൻ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച ഇയാൾ   നഗ്നഫോട്ടകൾ കൈക്കലാക്കി. ഇതിനിടെ ഷാനിന്റെ പെരുമാറ്റത്തിലും പ്രവൃത്തികളിലും  അതൃപ്തി തോന്നിയ പെൺകുട്ടി അയാളിൽ നിന്നും അകന്നു. 

അടുത്തയിടെ ഗൾഫിലുള്ള യുവാവുമായി പെൺകുട്ടിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. ഇത് അറിഞ്ഞ ഷാൻ കൈവശമുണ്ടായിരുന്ന നഗ്നഫോട്ടോകൾ പ്രതിശ്രുത വരന് അയച്ചു കൊടുത്തു. ഫോട്ടോകൾ കണ്ട യുവാവ് വിവാഹത്തിൽ നിന്നും പിൻവാങ്ങി. തുടർന്ന് പെൺകുട്ടി ഷാനിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com