വർ​ഗീയ പരാമർശം; ശ്രീധരൻ പിള്ളയ്ക്കു ഹൈക്കോടതി നോട്ടീസയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2019 04:52 AM  |  

Last Updated: 25th April 2019 04:52 AM  |   A+A-   |  

sreedharan-pillai-894x570

 

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്ശ്രീധരൻ പിള്ളയ്ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. മുസ്‌ലിം സമുദായത്തിന് എതിരെ വർഗീയ പരാമർശം നടത്തിയ സംഭവത്തിൽ കേസെടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ടറൽ ഏജന്റായ വി ശിവൻകുട്ടി നൽകിയ ഹർജിയാണു കോടതിയിലുള്ളത്.

ഏപ്രിൽ 13ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണു വിവാദമായത്. ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം സജീവമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഹർജി പിന്നീടു പരിഗണിക്കും.