ആലപ്പുഴയില്‍  കെഎസ്ആര്‍ടിസി ബസ്സും ടെംപോ ട്രാവലറും കൂട്ടിയിടിച്ചു; മൂന്ന് മരണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th April 2019 06:12 AM  |  

Last Updated: 26th April 2019 08:40 AM  |   A+A-   |  

accident

 

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ടെംപോ
ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. വിജയ്കുമാര്‍ (30)പ്രസന്ന (48) ബിനീഷ് (30) എന്നിവരാണ് മരിച്ചത്.  ട്രാവലറിലുള്ളവരാണ്‌ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയപാതയില്‍ കണിച്ചുകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും തിരുവനന്തപുരത്തുനിന്നും വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. ഒരു കുട്ടിയുള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രാവലര്‍ യാത്രക്കാരാണ് മരിച്ചവരും പരുക്കേറ്റവരും.

പരുക്കറ്റവര്‍ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ ചിലരുടെ പരുക്ക് സാരമാണ്.മൂന്ന് പേരുടെ മൃതദേഹം ആലപ്പുഴ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരത്ത് നിന്ന് വിവാഹം കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്നാണ് പൊലീസ് പറയുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.