കോട്ടയം മേൽപ്പാലം പൊട്ടിക്കുന്നു; നാളെ ​ഗതാ​ഗതനിയന്ത്രണം,  12 ട്രെയിനുകൾ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 07:02 AM  |  

Last Updated: 26th April 2019 07:02 AM  |   A+A-   |  

trainb nbvnv

 

കോട്ടയം: കോട്ടയം നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നു. ഇതിനെ തുടർന്ന് ശനിയാഴ്ച കോട്ടയം വഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. റെയിൽപാളത്തിൽ ഒമ്പതു മണിക്കൂറും എം.സി.റോഡിൽ രാവിലെ 10 മുതൽ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മേൽപ്പാലം പൊളിക്കുന്നതിനാൽ പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

ട്രെയിന്‍ നമ്പര്‍ 06015-എറണാകുളം വേളങ്കണ്ണി സ്പെഷ്യൽ 

ട്രെയിന്‍ നമ്പര്‍ 66308- കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66302- കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, 66303 -എറണാകുളം-ആലപ്പുഴ-കൊല്ലം മെമു

ട്രെയിന്‍ നമ്പര്‍ 56385-എറണാകുളം-കോട്ടയം പാസഞ്ചർ, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയം-എറണാകുളം പാസഞ്ചർ

ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം- കോട്ടയം- കായംകുളം പാസഞ്ചർ , ട്രെയിന്‍ നമ്പര്‍ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചർ 

ട്രെയിന്‍ നമ്പര്‍ 56380 കായംകുളം- എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം-കായംകുളം പാസഞ്ചർ(ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56382 കായംകുളം -എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ.

ഭാഗികമായി റദ്ദാക്കുന്നവ

ട്രെയിന്‍ നമ്പര്‍ 56365 ഗുരുവായൂർ- പുനലൂർ പാസഞ്ചർ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 

ട്രെയിന്‍ നമ്പര്‍ 56366 പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ ഓടില്ല.

ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും 16308 കണ്ണൂർ- ആലപ്പുഴ എക്സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.

ആലപ്പുഴ വഴി തിരിച്ചുവിട്ട എക്സ്പ്രസ് തീവണ്ടികൾ

ട്രെയിന്‍ നമ്പര്‍ 16650 നാഗർകോവിൽ-മംഗലാപുരം പരശുറാം

ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം- ഹൈദരാബാദ്

ട്രെയിന്‍ നമ്പര്‍ 16382 കന്യാകുമാരി- മുംബൈ സി.എസ്.ടി.

ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം- ന്യൂഡൽഹി കേരള

ട്രെയിന്‍ നമ്പര്‍ 16525 കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു

ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി

ട്രെയിന്‍ നമ്പര്‍ 12626 ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 17230 ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്

ട്രെയിന്‍ നമ്പര്‍ 12201 ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്.

(റിസർവ്‌ ചെയ്ത യാത്രക്കാർക്കായി എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും)

സമയമാറ്റം

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം- എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് നിർത്തിയിടും.