വീഴുന്നപോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വച്ചു, മൂക്കടച്ച് ഒറ്റയടി; കല്ലടയിലെ ദുരനുഭവം, കുറിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2019 03:05 PM  |  

Last Updated: 26th April 2019 03:05 PM  |   A+A-   |  

 

കൊച്ചി: കല്ലട ബസിലെ ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇപ്പോള്‍ തനിക്ക് ഉണ്ടായ
ദുരനുഭവം തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ഹണി ഭാസ്‌കര്‍ എന്ന യുവതി. ഇവരുടെ തുറന്നുപറച്ചില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലട ബസിലെ യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതുപോലെ അഭിനയിച്ച് ദേഹത്ത് വീണ കിളിക്ക് താന്‍ തക്ക മറുപടി നല്‍കിയെന്നാണ് കുറിപ്പിലുടെ യുവതി വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂര്‍ണ രൂപം 

ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല.

ആറു വര്‍ഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂര്‍. നാട്ടില്‍ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.

മനപ്പൂര്‍വ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു.

പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിര്‍ത്തിയതും സഖാക്കള്‍ മിത്രങ്ങള്‍ കാത്തു നിന്നിരുന്നു.

എന്റെ ബാഗെടുത്ത് റോഡിലേക്ക് വെച്ച് പത്തനംതിട്ടക്കാരന്‍ സഖാവ് സനല്‍, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി.

'തല്ലെടീ... ' എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി.

പിന്നവര്‍ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാന്‍ വന്ന െ്രെഡവര്‍ക്കിട്ടും കിട്ടി.

ഈ ഇലക്ഷന്‍ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാര്‍ത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓര്‍ത്ത് വല്ലാത്തൊരു സന്തോഷം...!