30 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തും ; തിരുവനന്തപുരത്ത് കുമ്മനം തന്നെ ; ആര്‍എസ്എസ് വിലയിരുത്തല്‍

തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് മണ്ഡലങ്ങളിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും
30 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തും ; തിരുവനന്തപുരത്ത് കുമ്മനം തന്നെ ; ആര്‍എസ്എസ് വിലയിരുത്തല്‍

കൊച്ചി : സംസ്ഥാനത്ത് മുപ്പതോളം നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. അത്ര തന്നെ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനം നേടുമെന്നുമാണ് കണക്കുകൂട്ടല്‍. കൊച്ചി ആര്‍എസ്എസ് കാര്യാലയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെതാണ് വിലയിരുത്തല്‍. 

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പാണ്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വിജയസാധ്യത ഏറെയാണെന്നും യോഗം വിലയിരുത്തി. പത്തനംതിട്ടയില്‍ മൂന്നരലക്ഷം വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്. ആകെ പോള്‍ ചെയ്ത പത്തുലക്ഷം വോട്ടുകളില്‍ ബാക്കി എല്‍ഡിഎഫിനും യുഡിഎഫിനും തുല്യമായി ലഭിച്ചാല്‍ സുരേന്ദ്രന്‍ വിജയിക്കുമെന്നും യോഗം വിലയിരുത്തി. 

തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയം അനുകൂലഘടകമായി. ഇതു ചില മേഖലകളില്‍ യുഡിഎഫിനും അനുകൂലമായെങ്കിലും മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊല്ലത്ത് ബിജെപി വോട്ട് സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് മണ്ഡലങ്ങളിലും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും. ബിഡിജെഎസിന് നല്‍കിയ ഇടുക്കി, ആലത്തൂര്‍ മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com