മീണയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനം; ചട്ടലംഘനത്തെക്കുറിച്ച് ലഭിച്ച പരാതികളില്‍ പകുതിയും കേരളത്തില്‍ നിന്ന്, ഉടനടി പരിഹാരം

പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച ലഭിച്ച പരാതികളില്‍ 92 ശതമാനവും കേരളം പരിഹരിച്ചിരുന്നു
മീണയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനം; ചട്ടലംഘനത്തെക്കുറിച്ച് ലഭിച്ച പരാതികളില്‍ പകുതിയും കേരളത്തില്‍ നിന്ന്, ഉടനടി പരിഹാരം

തിരുവനന്തപുരം; സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിനന്ദനം. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് മീണയെ പ്രശംസിച്ചത്. പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച ലഭിച്ച പരാതികളില്‍ 92 ശതമാനവും കേരളം പരിഹരിച്ചിരുന്നു. ദേശിയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഇത്. 

പെരുമാറ്റ ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സി വിജില്‍ ആപ്പിലൂടെയാണ് പരാതികള്‍ ലഭിച്ചത്. രാജ്യത്ത് ലഭിച്ച മൊത്തം പരാതികളില്‍ പകുതിയും വന്നത് കേരളത്തില്‍ നിന്നായിരുന്നു. രാജ്യത്താകെ സി വിജില്‍ വഴി 1.2 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 64,020 എണ്ണവും കേരളത്തില്‍ നിന്നാണ്. ഇതില്‍ 58,617 എണ്ണം ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നെത്തിയ പരാതികളില്‍ കൂടുതലും ഹോര്‍ഡിങ്, പോസ്റ്ററുകള്‍ സംബന്ധിച്ചാണ്. ബാക്കി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 60,404 പരാതികള്‍ മാത്രമാണ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com