സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു; 180 കടന്നു; ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമായോടൊണ് വില കുതിയ്ക്കാന്‍ കാരണം.
സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു; 180 കടന്നു; ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മലപ്പുറം: സംസ്ഥാനത്ത് ഇറച്ചി ക്കോഴി വില കുതിച്ചുയരുന്നു. വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമായോടൊണ് വില കുതിയ്ക്കാന്‍ കാരണം. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 130 രൂപയായിരുന്നത് 180 രൂപയില്‍ എത്തി.

വേനല്‍ കടുത്തതോടെ ഫാമുകളില്‍ കടത്തു ചൂടും ജലദൗര്‍ഭല്യവും കാരണം പത്തുമുതല്‍ 20 വരെ ശതമാനം കോഴികളാണ് ചത്തൊടുങ്ങുന്നത്. ഇതോടെ കോഴിവരലിം നലച്ചച്ചുയ  കോഴിത്തീറ്റയുടെ വില വര്‍ധനയും വിലകയറ്റത്തിന് കാരണമായി. 50 കിലോകോഴിത്തീറ്റയുടെ വില 1250 രൂപയില്‍ നിന്ന് 1600 ആയി. അയല്‍ സംസ്ഥാനങ്ങളിലെ ചോളകൃഷി നാശമാണ് വില വര്‍ധിക്കാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com