മഴയുടെ മറവിൽ മോഷണം; 15 പവനും 20,000 രൂപയും കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 06:50 AM  |  

Last Updated: 27th April 2019 06:50 AM  |   A+A-   |  

 

കോഴിക്കോട് :മഴയുടെ മറവിൽ മുക്കം കാതിയോടിന് സമീപം വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു. പതിനഞ്ച് പവന്‍ സ്വര്‍ണവും ഇരുപതിനായിരത്തിലധികം രൂപയുമാണ് മുഹമ്മദിന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. ഒന്നിലധികമാളുകള്‍ കവര്‍ച്ചയ്ക്കുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 

കനത്ത മഴയും കാറ്റുമുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചിരുന്നു. ഈ സമയത്താണ് കവര്‍ച്ചയുണ്ടായത്. മുഹമ്മദിന്റെ വീട്ടിലെ പിന്‍ഭാഗത്തെ ഇരുമ്പ് വാതിലിന്റെ പൂട്ട് തുറന്ന് കള്ളന്‍ അകത്തുകയറി. താഴത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന മുഹമ്മദിന്റെ മരുമകളുടെ മാല, ബ്രേസ്്ലെറ്റ്, പാദസരം തുടങ്ങി ആഭരങ്ങള്‍ കവര്‍ന്നു. ചെറുമകന്റെ  ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടു. ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്നു ഇളയമകന്റെ പഴ്സിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായി.

മുക്കം പൊലീസെത്തി തെളിവെടുത്തു. ഡ്വാഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.