അര്‍ധരാത്രിയിലെ ഫോണ്‍ വിളി: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ഷേര്‍ളി അര്‍ധരാത്രി ഫോണ്‍ വിളിക്കുന്നത് കണ്ട സേവ്യര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മേലില്‍ ഫോണ്‍ വിളിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.
അര്‍ധരാത്രിയിലെ ഫോണ്‍ വിളി: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

കൊച്ചി: അര്‍ധരാത്രിയില്‍ ഫോണ്‍ ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കണ്ണമാലി കുതിരൂര്‍ക്കരി വലിയവീട്ടില്‍പറമ്പ് ഷേര്‍ളി (44)യെയാണ് ഭര്‍ത്താവ് ഭര്‍ത്താവ് സേവ്യര്‍ (67) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. രാത്രി വൈകിയുള്ള ഫോണ്‍ വിളിയില്‍ സംശയം ആരോപിച്ചാണു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

അടുത്തകാലത്തായി ഷേര്‍ളി മറ്റാരയോ നിരന്തരമായി ഫോണ്‍ ചെയ്യാറുണ്ടെന്നും അതു നിര്‍ത്തണമെന്നു താന്‍ ആവശ്യപ്പെട്ടിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഷേളി അത് കൂട്ടാക്കിയില്ല. വ്യാഴാഴ്ച അര്‍ധരാത്രി ഫോണ്‍ വിളിക്കുന്നത് കണ്ട സേവ്യര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മേലില്‍ ഫോണ്‍ വിളിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.

തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമായതോടെ സേവ്യര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും തോര്‍ത്ത് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മാസങ്ങളോളം നീണ്ടുനിന്ന കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയൈ കൊലപ്പെടുത്തിയ വിവരം സേവ്യ തന്നെയാണ് പൊലീസിനെ അറിയിച്ചത്.

ഈ സമയം മകന്‍ ഉണ്ണി (19) വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഉറങ്ങുന്നുണ്ടായിരുന്നു. സേവ്യറും ഷേളിയും തമ്മില്‍ ഫോണ്‍ വിളിയുടെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകന്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികെയാണ്.

കൊല്ലപ്പെട്ട ഷേര്‍ളി തൊഴിലുറപ്പ് തൊഴിലാളിയാണ്. സേവ്യറിന് കണ്ണമാലിയിലെ ചെമ്മീന്‍ കെട്ടിലാണ് ജോലി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജോലിയുടെ ആവശ്യത്തിന് പാലക്കാട്ടേക്ക് പോയ ഷേര്‍ളിയെ കാണാനില്ലെന്ന് കാണിച്ച് സേവ്യര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിരികെ കൊണ്ടുവന്നത്. പിന്നിട് പാലക്കാട്ടേക്ക് പോകണമെന്ന് ഷേര്‍ളി ആവശ്യപ്പെട്ടെങ്കിലും സേവ്യര്‍ തടഞ്ഞു.

ജോലിക്ക് വരാനാവശ്യപ്പെട്ടുള്ള ഫോണ്‍കോളുകളാണ് താന്‍ അറ്റന്‍ഡ് ചെയ്തിരുന്നത് എന്നാണ് ഷേര്‍ളി ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കും ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. 

അതേസമയം സേവ്യറിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ കൊലപാതക്കേസ് ഉള്ളതായി നാട്ടുകാര്‍ പറയുന്നു. മുന്‍ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്നും അയല്‍വാസികള്‍ പറഞ്ഞു. സേവ്യര്‍ അന്തര്‍മുഖനായ സ്വഭാവത്തിനുടമയാണെന്നും ഇവര്‍ പറഞ്ഞു. 

അതിന് ശേഷമാണ് ഇയാള്‍ അയല്‍വാസിയും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടുകിടക്കാന്‍ വരികയും ചെയ്തിരുന്ന ഷേര്‍ളിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com