ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം: ഒഴിവായത് വന്‍ ദുരന്തം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th April 2019 07:28 AM  |  

Last Updated: 27th April 2019 07:28 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ആലപ്പുഴയിലെ ചുങ്കത്തെ ചന്ദ്ര ഓയില്‍സ് മില്‍സിലാണ് തീപുടുത്തമുണ്ടായത്. പുലര്‍ച്ചെ 5.15ന് ആയിരുന്നു അപകടം. സംഭവസമയത്ത് ഫാക്ടറിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

വെളിച്ചെണ്ണയും കൊപ്രയുമടക്കം ഫാക്ടറിയിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.