ബിജെപിയുടെ പ്രവര്‍ത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിന് ആര്‍എസ്എസ് നിര്‍ദ്ദേശം; 'ആരെയും അകറ്റരുത്'

സ്ഥാനാര്‍ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ നീക്കമെന്നാണു സൂചന
ബിജെപിയുടെ പ്രവര്‍ത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിന് ആര്‍എസ്എസ് നിര്‍ദ്ദേശം; 'ആരെയും അകറ്റരുത്'


പാലക്കാട്: തെരഞ്ഞെടുപ്പു വിലയിരുത്തലിനു ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിനു നിര്‍ദേശം. തിരഞ്ഞെടുപ്പുകാലത്തു ചില നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവര്‍ത്തകര്‍ക്കു പ്രയാസവും അസ്വസ്ഥതയും ഉണ്ടാക്കിയതായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആരെയും അകറ്റുന്നതല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണു വേണ്ടത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പരിഗണന നല്‍കണം. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

പഞ്ചായത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തു വേണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ നീക്കമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്തു. ബൂത്ത് തലത്തില്‍ സംഘടന ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് 20,000 വോട്ടിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണു വിലയിരുത്തല്‍.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനു 10,000 വോട്ടിലധികം ഭൂരിപക്ഷം, തൃശൂരില്‍ യുഡിഎഫും ബിജെപിയും ഒപ്പത്തിനെ!ാപ്പം എന്നിങ്ങനെ വിലയിരുത്തിയ സംഘടന പാലക്കാട് 2.75 ലക്ഷം, ആറ്റിങ്ങലില്‍ 2.50 ലക്ഷം, കോട്ടയത്ത് 2.75 ലക്ഷം എന്നിങ്ങനെ വോട്ടു നേടുമെന്നും കണക്കാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com