മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രാ‌ ചെലവ് ഖജനാവിൽ നിന്ന്; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യത്തിനു നടത്തിയ വിദേശ യാത്രയുടെ ചെലവ് പൊതു ഖജനാവിൽ നിന്നു നൽകിയതിനെക്കുറിച്ചു വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രാ‌ ചെലവ് ഖജനാവിൽ നിന്ന്; അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യത്തിനു നടത്തിയ വിദേശ യാത്രയുടെ ചെലവ് പൊതു ഖജനാവിൽ നിന്നു നൽകിയതിനെക്കുറിച്ചു വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഴിമതിവിരുദ്ധ സംഘടനാ പ്രവർത്തകനായ ഡി ഫ്രാൻസിസ് ആണ് ഹർജിക്കാരൻ. 2016 ഡിസംബർ 21നും 24നുമിടയിൽ മുഖ്യമന്ത്രി നടത്തിയ യുഎഇ സന്ദർശനത്തിനു വിമാനക്കൂലി ഇനത്തിൽ 93,000 രൂപ പൊതു ഖജനാവിൽ നിന്നു ചെലവിട്ടെന്നും 2018 ജൂലൈ അഞ്ചിനും 17നുമിടയിൽ യുഎസിൽ പോയതിന്റെ വിമാനക്കൂലിയായി 3.82 ലക്ഷം രൂപ ചെലവിട്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി.

യാത്രയ്ക്കുള്ള പ്രാരംഭ ചെലവുകളെക്കുറിച്ചും ഭക്ഷണ, താമസ ചെലവുകളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തുന്നില്ല. വിശിഷ്ട വ്യക്തികൾ സ്വകാര്യച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ചെലവ് സംഘാടകരാണു വഹിക്കേണ്ടതെന്നും പൊതു ഖജനാവിൽ നിന്നു റീഫണ്ട് ചെയ്യുന്നതു ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. വിജിലൻസിനു പരാതി നൽകിയിട്ടും നടപടിയില്ലെന്ന ആക്ഷേപവും ഹർജിക്കാരൻ ഉന്നയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com