വിവാഹം മുടക്കാന്‍ വരന് നഗ്നചിത്രങ്ങള്‍ അയച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 08:20 AM  |  

Last Updated: 27th April 2019 08:20 AM  |   A+A-   |  

 

തിരുവനന്തപുരം: പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ചുകൊടുത്ത സംഭവത്തില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. 
പാലോട് കരിമണ്‍കോട് സ്വദേശി ഷാനാണ് (25) അറസ്റ്റിലായത്. വിവാഹം മുടക്കുന്നതിനുവേണ്ടിയാണ് ഷാന്‍ ചിത്രങ്ങളയച്ചതെന്ന് പൊലീസ് പറയുന്നു. 

2014ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഷാന്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സീരിയയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ചിത്രങ്ങളെടുത്തു. കംപ്യൂട്ടര്‍ ഉപയോഗിച്ച് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു. പിന്നീട് സാമ്പത്തിക വിഷയത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. 

അധികം വൈകാതെ വിദേശത്തുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹമുറപ്പിച്ചു. ഇതോടെ കൈവശമുണ്ടായിരുന്ന നഗ്‌നചിത്രങ്ങള്‍ ഷാന്‍ യുവാവിനയച്ചു. യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.