അഴിമതി : സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മണല്‍ കടത്തിയെന്ന കേസിലാണ് പ്രോസിക്യൂഷന്‍ അനുമതി
അഴിമതി : സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

തിരുവനന്തപുരം : അഴിമതി കേസില്‍ സിഡ്‌കോ മുന്‍ എംഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍ എംഡി സജീ ബഷീര്‍, ഡെപ്യൂട്ടി മാനേജര്‍ അജിത് തുടങ്ങി ആറുപേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് വ്യവസായ വകുപ്പ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മണല്‍ കടത്തിയെന്ന കേസിലാണ് പ്രോസിക്യൂഷന്‍ അനുമതി. 

മേനംകുളത്ത് ടെലികോം സിറ്റിക്കായുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി മണല്‍ കടത്തിയെന്നാണ് ആരോപണം. 11 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കി പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. 

എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയായിരുന്നു. ഇക്കാര്യം വിവാദമായതോടെ വ്യവസായ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. സജി ബഷീര്‍, ഡെപ്യൂട്ടി മാനേജര്‍ അജിത്, കരാറുകാര്‍ ഉള്‍പ്പെടെ ആറുപേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി. സിഡ്‌കോ ഭൂമി കുംഭകോണം, നിയമന തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങളും സജി ബഷീറിനെതിരെ ഉയര്‍ന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com