ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം ? ;  മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ കൊല്ലംപള്ളിയില്‍ ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു
ആലപ്പുഴയിലെ പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം ? ;  മരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ : ആലപ്പുഴ കൊല്ലംപള്ളിയില്‍ ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയം. കുട്ടി മരിച്ചത് ശ്വാസം കിട്ടാതെയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

ഇന്നലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മയാണ് അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 

അമ്മയുടെ മൊഴിയില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റ് പാടുകളോ ഉണ്ടായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com