ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കരുത്; കെഎസ്ആര്‍ടിസി, സ്വകാര്യബസ്സ് സ്റ്റാന്റ് പരിസരത്ത് വരരുത്;  പുതിയ മാനദണ്ഡങ്ങളുമായി ഗതാഗതവകുപ്പ്

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കരുത് - കെഎസ്ആര്‍ടിസി, സ്വകാര്യബസ്സ് സ്റ്റാന്റ് പരിസരത്ത് വരരുത് -  പുതിയ മാനദണ്ഡങ്ങളുമായി ഗതാഗതവകുപ്പ്
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കരുത്; കെഎസ്ആര്‍ടിസി, സ്വകാര്യബസ്സ് സ്റ്റാന്റ് പരിസരത്ത് വരരുത്;  പുതിയ മാനദണ്ഡങ്ങളുമായി ഗതാഗതവകുപ്പ്

കൊച്ചി: അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാര്‍ പാടില്ലെന്നുള്‍പ്പെടെയുള്ള നിബന്ധനകളുമായി ഗതാഗത വകുപ്പ്. നിയമ ലംഘനങ്ങള്‍ക്ക് തടയിടാന്‍ 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്' തുടരുന്നതിന് പിറകെയാണ് നടപടി. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ നിയന്ത്രിക്കുക ലക്ഷ്യമായിട്ടാണ് പുതിയ മാനദണ്ഡങ്ങളുമായി ഗതാഗത വരുപ്പ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവ് ഗതാഗത സെക്രട്ടറി പുറത്തിറക്കി.

ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ ജീവനക്കാരായി നിയമിക്കരുത് എന്നുള്‍പ്പെടെ പുതിയ സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസി സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ ബുക്കിങ് കേന്ദ്രങ്ങളോ സ്വകാര്യ പാര്‍ക്കിങ്ങോ പാടില്ല. യാത്രക്കിടെ ഒരോ അമ്പത് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും വാഹനം നിര്‍ത്തണം. മൂന്ന് മാസത്തില്‍ ഒരിക്കല്‍ സര്‍വീസ് വിവരങ്ങള്‍ റീജിയണണ്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ഏജന്‍സികള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ ഭാഗമാവുന്നെന്ന കണ്ടെത്തലാണ് ഇതിന് നടപടിക്ക് പിന്നില്‍. ഏജന്‍സികള്‍ സര്‍ട്ടിഫിക്കറ്റിനായി പോലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. പൊതുഗതാഗതത്തെ ബാധിക്കുന്ന തരത്തില്‍ ഇത്തരം ബസ്സുകള്‍ സര്‍വീസ് നടത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കണം. പുറപ്പെടുന്ന സമയം, സ്‌റ്റോപുകള്‍, ഉള്‍പെടെ ഡിജിറ്റര്‍ മാധ്യമങ്ങള്‍ മുഖേന അറിയിക്കണം. ഇതിന് പുറമെ ടിക്കറ്റില്‍ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുള്‍ എന്നി രേഖപ്പെടുത്തിയിരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com