ജോർജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജം; അക്കൗണ്ടില്ലെന്ന് പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2019 04:28 PM  |  

Last Updated: 28th April 2019 04:28 PM  |   A+A-   |  

George-Alencherry

 

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞു. കര്‍ദിനാളിന്റെ പേരില്‍ ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഫാദര്‍ പോള്‍ തേലക്കാട്ടാണ് സിനഡിന് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. സഭയ്ക്കുള്ളില്‍ ഇത് വലിയ വിവാദത്തിന് വഴി വച്ചിരുന്നു. 

ഈ രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ഐടി വിഭാഗം വഴി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ്, കര്‍ദിനാളിന്റെയും പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിന്റെയും മൊഴി രേഖപ്പെടുത്തി.

വ്യാജ രേഖ ചമച്ചെന്ന പരാതിയില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാദര്‍ പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.