പൊന്നാനിയിൽ പിവി അൻവർ 35000 വോട്ടിന് തോല്‍ക്കും: സിപിഎം ജില്ലാ കമ്മിറ്റി റിപ്പോർട്ട്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th April 2019 04:29 PM  |  

Last Updated: 28th April 2019 04:29 PM  |   A+A-   |  

 

മലപ്പുറം: പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ 35000 വോട്ടിന് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്​. 
തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി ജില്ലാ ഘടകം ഇതു സംബന്ധിച്ച്​ റിപ്പോർട്ട്​ തയാറാക്കിയത്​. 

പൊന്നാനിയില്‍ 11000 വോട്ടിന്റെയും തവനൂരില്‍ 5000 വോട്ടിന്റെയും ത്യത്താലയില്‍ 4000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടി​ന്റെ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

തിരൂരങ്ങാടിയില്‍ 22000 വോട്ടി​​ന്റെ ഭൂരിപക്ഷം ഇടി മുഹമ്മദ്​ ബഷീറിന്​ ലഭിക്കുമെന്നാണ്​ സിപിഎം വിലയിരുത്തൽ​​. കോട്ടക്കലില്‍ 15000വും തിരൂരില്‍ 12000വും താനൂരില്‍ 6000വും വോട്ടി​ന്റെ ഭൂരിപക്ഷം ഇടിക്കുണ്ടാകുമെന്നാണ് കണക്ക്.