വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി; മൂന്ന് ലക്ഷവും 20 പവനും കൈക്കലാക്കി; സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th April 2019 05:45 AM  |  

Last Updated: 28th April 2019 05:45 AM  |   A+A-   |  

 

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കിയ സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍. പാങ്ങോട് മാമ്പഴവിള വീട്ടീല്‍ സുജിത്താണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ സൗഹൃദം നടിച്ച് പതിവായി സുജിത്ത് വീട്ടില്‍ വരികയും വീട്ടമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മൊബൈല്‍ ക്യാമറയില്‍ വീട്ടമ്മയുടെ നഗ്നചിത്രമെടുക്കുകയും ചെയ്തിരുന്നു. 

പലതവണയായി മൂന്ന് ലക്ഷം രൂപയും 20 പവനോളം സ്വര്‍ണവും കൈക്കലാക്കി. വീണ്ടും പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെ വീട്ടമ്മ എതിര്‍ത്തു. ഇതേതുടര്‍ന്ന് നഗ്നചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് സുജിത് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് വീട്ടമ്മ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്.സുജിത്തിന്റെ സുഹൃത്തുക്കള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.