കൊളംബോ സ്‌ഫോടനം: കൊച്ചിയിലെ ഹോട്ടലുകള്‍ താമസക്കാരുടെ വിവരങ്ങള്‍ കൈമാറണം; പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th April 2019 03:19 PM  |  

Last Updated: 29th April 2019 03:19 PM  |   A+A-   |  

 

കൊച്ചി: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കൊച്ചിയില്‍ ജാഗ്രതാ നിര്‍ദേശം. തീരപ്രദേശത്തെ ഹോട്ടലുകള്‍ താമസക്കാരുടെ വിവരങ്ങള്‍ ലോക്കല്‍ പൊലീസിന് കൈമാറണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. 

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍ഗോഡും പാലക്കാടും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കാസര്‍ഗോഡ് രണ്ട് വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ  അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യല്ലിന് ഹാജരാകന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.

സഹ്രാന്‍ ഹാഷിം മലപ്പുറത്തും സന്ദര്‍ശനം നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 017 ലാണ് ഹാഷിം കേരളത്തിലെത്തിയത്. ഹാഷിം ഇന്ത്യയില്‍ ഏതാനും മാസം തങ്ങിയതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.