അത് കള്ളവോട്ട് തന്നെ; വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍മാര്‍ക്കും ടിക്കാറാം മീണയുടെ നിര്‍ദേശം

ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയില്‍ യഥാര്‍ഥ വോട്ടര്‍ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
അത് കള്ളവോട്ട് തന്നെ; വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍മാര്‍ക്കും ടിക്കാറാം മീണയുടെ നിര്‍ദേശം

തിരുവനന്തപുരം; കള്ളവോട്ട് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. കള്ളവോട്ടു നടന്നതായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആരോപണങ്ങള്‍ക്ക് അവസരമുണ്ടാകാത്ത വിധം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീണ അറിയിച്ചത്. വീഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളവോട്ട് നടന്നുവെന്നുവേണം കരുതാനെന്ന് ജില്ലാകളക്ടര്‍മാരും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദ്യ വിശദീകരണം നല്‍കുകയായിരുന്നു. 

എത്രപേര്‍ കള്ളവോട്ട് ചെയ്തു, അവരാരൊക്കെ, ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എത്തി വോട്ടര്‍മാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് അവരുടെ പിന്തുണ ലഭിച്ചോ തുടങ്ങിയ വിഷയങ്ങളെല്ലാം പരിശോധിക്കും. അന്തിമറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിഷന്റെ അനുമതിയോടെയാകും തുടര്‍നടപടികള്‍.

ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയില്‍ യഥാര്‍ഥ വോട്ടര്‍ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിലെയും പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിലെയും നടപടികള്‍ വെബ്ക്യാമറ വഴിയും സി.സി.ടി.വി. വഴിയും റെക്കോഡ് ചെയ്യാന്‍ കെല്‍ട്രോണിനെയാണ് ഏല്പിച്ചിരുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ ആവശ്യമായ ദൃശ്യങ്ങള്‍ പരിശോധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com