പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം: കായികക്ഷമത പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥിക്ക് പകരം ഓടിയത് മറ്റൊരാള്‍

പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്
പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം: കായികക്ഷമത പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥിക്ക് പകരം ഓടിയത് മറ്റൊരാള്‍

ആലപ്പുഴ: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ആലപ്പുഴ ചാരമംഗലം ഡിവിഎ എച്ച്എസിലാണ് സംഭവം നടന്നത്. ഉദ്യോഗാര്‍ത്ഥിയുടെ പേരില്‍ മറ്റൊരാളാണ് കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തത്. 

കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് മറ്റൊരാളെ അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നൂറുമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു. കള്ളം പൊളിഞ്ഞതോടെ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com