പ്രകൃതി വിരുദ്ധ പീഡനം ചോദ്യം ചെയ്തു; എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീക്കും കുട്ടിക്കും ക്രൂരമര്‍ദനം 

എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീക്കും കുട്ടിക്കും ക്രൂരമര്‍ദനം
പ്രകൃതി വിരുദ്ധ പീഡനം ചോദ്യം ചെയ്തു; എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീക്കും കുട്ടിക്കും ക്രൂരമര്‍ദനം 

മലപ്പുറം: എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീക്കും കുട്ടിക്കും ക്രൂരമര്‍ദനം. കുട്ടിയ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ പതിനാറുകാരനായ കുട്ടിയുടെ വിരലൊടിഞ്ഞു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് കുട്ടിക്ക് പരിക്കേറ്റത്. 

എടപ്പാളിലെ വ്യാപരമേളയിലെ ശുചീകരണ ജോലി ചെയ്തിരുന്നത് പതിനാറുകാരനായിരുന്നു. വ്യാപാരമേളയിലെ സ്റ്റാള്‍ ജീവനക്കാരാണ് കുട്ടിയെ പീഡിപ്പിച്ചതും മര്‍ദിച്ചതും. കുട്ടിയുടെ ബന്ധുവിനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചങ്ങരംകുളം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനം നടത്തിയെന്ന് സംശയിക്കുന്ന ജീവനക്കാരന്‍ നരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവമറിഞ്ഞ എടപ്പാളിലെ ഒരു വ്യാപാരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പോക്‌സോയ്ക്ക് പുറമേ മാരകായുധമുപയോദഗിച്ചുള്ള മര്‍ദനത്തിനും നാരായണന് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com