വോട്ടുമഷി പുരണ്ട് അധ്യാപകന്റെ കൈപൊള്ളി; കൈവിരലിലെ തൊലി പൊള്ളിയടര്‍ന്നു

വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ വൈകുന്നേരം ആറ് മണിക്ക് അവസാനിച്ചപ്പോള്‍ വരെ ആളുകളുടെ വിരലില്‍ മഷി പുരട്ടി ആല്‍ബിന്റെ വിരലുകളിലാകെ മഷി പുരണ്ടിരുന്നു
വോട്ടുമഷി പുരണ്ട് അധ്യാപകന്റെ കൈപൊള്ളി; കൈവിരലിലെ തൊലി പൊള്ളിയടര്‍ന്നു

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍പ്പെട്ട കണ്ണാടിപ്പാറയിലെ അഗ്രോക്ലിനിക് 90ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുപതുകാരനായ അധ്യാപകന്‍ ആല്‍ബിന് വോട്ടുണ്ടായിരുന്നില്ല. പക്ഷേ വോട്ടുമഷി പുരണ്ട് അധ്യാപകന്റെ കൈപൊള്ളി. കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലെ അധ്യാപകനായ എ.ആല്‍ബിന്റെ വിരലിലാണ് വോട്ടു മഷി പുരണ്ട് തൊലി പൊള്ളിയടര്‍ന്നത്. 

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതിരുന്നതിനാല്‍ ആല്‍ബിന് വോട്ടുണ്ടായിരുന്നില്ല. പക്ഷേ അധ്യാപകന്‍ എന്ന നിലയില്‍ മൂന്നാം പോളിങ് ഓഫീസറായി ആല്‍ബിന് തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെടേണ്ടി വന്നു. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ വൈകുന്നേരം ആറ് മണിക്ക് അവസാനിച്ചപ്പോള്‍ വരെ ആളുകളുടെ വിരലില്‍ മഷി പുരട്ടി ആല്‍ബിന്റെ വിരലുകളിലാകെ മഷി പുരണ്ടിരുന്നു. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ കൈവിരലില്‍ പുകച്ചിലും വേദനയും അനുഭവപ്പെട്ടു. പിന്നാലെ തൊലി പൊള്ളിയടരാനും തുടങ്ങി. വേദന ശക്തമായതോടെ ഡോക്ടറെ കാണേണ്ടിയും വന്നു. നേരത്തെ, തളങ്കര ഗവ സ്‌കൂള്‍ അധ്യാപിക കെ പി റംലാബിവിയുടെ കൈവിരലുകളും വോട്ടു മഷി വീണ് പൊള്ളിയിരുന്നു. 

മഷി പുരണ്ട് പൊള്ളിയ കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നാണ് ആല്‍ബിന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കുവാനാണ് ആല്‍ബിന്റെ മാതാപിതാക്കളുടെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com