ശക്തമായ കാറ്റും മഴയും; മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം 

മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ എന്നയാളാണ് മരിച്ചത്
ശക്തമായ കാറ്റും മഴയും; മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം 

കൊല്ലം: ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേൽക്കൂര  തകർന്ന് വീണ് ഒരാൾ മരിച്ചു. കൊട്ടാരക്കര അന്തമണില്ലാണ് സംഭവം. മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ എന്നയാളാണ് മരിച്ചത്. 

അപകടത്തിൽ രണ്ട് ബംഗാളി തൊഴിലാളികൾക്കും ഇഷിടിക കമ്പനിയുടെ ഉടമ രാധാകൃഷ്ണനും പരിക്കേറ്റു. മൂവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശ‌ിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com